Kerala
എസ് എസ് എഫ് സ്റ്റുഡന്റ്സ് മാർച്ച് ഇന്ന്
		
      																					
              
              
            കോഴിക്കോട് | പൗരത്വ നിയമ ഭേഗദതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളസ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ് എസ് എഫ്) കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സ്റ്റുഡന്റ്സ് മാര്‍ച്ച് ഇന്ന് (ശനിയാഴ്ച).
വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ അണിചേരും. പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊല്ലുകയും ഡല്‍ഹി ജാമിഅ മില്ലിയ്യ, അലിഗഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ ക്രൂരമായി അക്രമിച്ച് സമരത്തെ നേരിടുന്ന ഭരണകൂട ഭീകരതക്കെതിരെയാണ് സ്റ്റുഡന്റ്സ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരംചെയ്യുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാകില്ല. ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ശബ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കാത്ത അധികാരികളെ പാഠം പഠിപ്പിച്ചതാണ് ചരിത്രം.
സ്റ്റുഡന്റ്സ് മാര്‍ച്ചിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 67 സംഘങ്ങളായാണ് പ്രവർത്തകർ മാർച്ചിൽ അണിനിരക്കുക.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


