Connect with us

National

പൗരത്വ ഭേദഗതി പ്രതിഷേധം: അക്രമം നടത്തുന്നവരുടെ സ്വത്തുക്കള്‍ ലേലം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി

Published

|

Last Updated

ലക്‌നൗ | പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രക്ഷോഭകരുടെ സ്വത്തുവകകള്‍ ലേലം ചെയ്യുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന് ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രതിഷേധം എന്ന വ്യാജേന രാജ്യത്തിനു തീപിടിപ്പിക്കാനാണ് കോണ്‍ഗ്രസും സമജ്‌വാദി പാര്‍ട്ടിയും ഇടതുപാര്‍ട്ടികളും ശ്രമിക്കുന്നത്. സമ്പാലിലും ലക്‌നൗവിലുമുണ്ടായ അക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കും. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും. സ്വത്തുക്കള്‍ ലേലം ചെയ്യും. സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

---- facebook comment plugin here -----

Latest