Connect with us

National

മംഗളുരുവില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

മംഗളൂരു | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടായ മംഗളൂരുവില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്. ഇതേത്തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

പറങ്കിപേട്ടിലുള്ള മംഗളൂരു ഡിവിഷന്‍ ഡിപ്പോയിലെ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ ചില്ല് തകര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മംഗളൂരുവിലെ മൂന്ന് ഡിപ്പോകളില്‍ നിന്നും സര്‍വീസുണ്ടാകില്ല. അന്തര്‍ സംസ്ഥാന ദീര്‍ഘ ദൂര ബസുകള്‍ സര്‍വീസ് നടത്തുമോ എന്നത് ജില്ലാ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും.

---- facebook comment plugin here -----

Latest