Connect with us

Gulf

സഊദിയില്‍ 2020 'അറബിക് കാലിഗ്രഫി ഇയര്‍'

Published

|

Last Updated

ദമാം |  സഊദിയില്‍ 2020 വര്‍ഷത്തെ “അറബിക് കാലിഗ്രഫി ഇയര്‍” ആയിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍. അറബി ഭാഷയുടെ സമൃദ്ധി, ചരിത്രം, സൗന്ദര്യശാസ്ത്രം എന്നിവ ആവിഷ്‌കരിക്കുന്നതില്‍ അറബി കാലിഗ്രാഫിക്ക് നല്‍കിയ പ്രാധാന്യത്തെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായാണിത്. ലോക അറബി ഭാഷാ ദിനാഘോഷത്തോടനുബന്ധിച്ചാണ്‌
അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.

അറബ് സംസ്‌കാരത്തിന്റെ പ്രധാന ഘടകങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്കിടെയാണ് അറബി കാലിഗ്രാഫി ആഘോഷിക്കുന്നത്. അറബി കാലിഗ്രഫി അറബ് സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന വിജ്ഞാന ശാഖയായാണ് പ്രവര്‍ത്തിക്കുന്നത്. ഈ വിജ്ഞാനം പുതുതലമുറയിലേക്ക് കൈമാറുക എന്നതും കാലിഗ്രാഫി ഇയര്‍ ആയി ആചരിക്കുന്നതിന്റെ ലക്ഷ്യമാണെന്ന് സഊദി പ്രസ് ഏജന്‍സി അറിയിച്ചു.

Latest