Connect with us

Kerala

പ്രതിഷേധം കേരളത്തിലും; ഡി വൈ എഫ് ഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കും രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ഡി വൈ എഫ് ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ സംജാതമായി.
ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെ പോലീസിനു നേരെ കല്ലേറുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച സി പി ഐ പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. എറണാകുളത്തുംവയനാട് കല്‍പ്പറ്റയിലും എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രകടനം നടന്നു.