സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അബൂദബി പോലീസ്

Posted on: December 19, 2019 1:18 pm | Last updated: December 19, 2019 at 1:18 pm

അബൂദബി | ‘ശീതകാലം സുരക്ഷിതമായി ആസ്വദിക്കൂ’ കാമ്പയിനിന്റെ ഭാഗമായി, എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് അബൂദബി പോലീസ് സൈക്കിള്‍ ഉപയോക്താക്കളെ ഓര്‍മിപ്പിച്ചു.

സൈക്കിള്‍ യാത്ര സുരക്ഷിതമാക്കുവാന്‍ ഹെല്‍മെറ്റ്, കൈ-കാല്‍മുട്ട് പാഡുകള്‍ എന്നിവ ധരിക്കുക, കൂടാതെ സൈക്കിളിന്റെ മുന്നിലും പിന്നിലും ലൈറ്റുകള്‍ ഉണ്ടെന്നു ഉറപ്പ് വരുത്തുക, നിശ്ചിത സൈക്ലിംഗ് ട്രാക്കുകള്‍ മാത്രം ഉപയോഗിക്കുക, നിങ്ങളുടെ ബാലന്‍സിനെ ബാധിക്കുന്ന ലോഡുകള്‍ വഹിക്കാതിരിക്കുക, കാല്‍നടയാത്രക്കാരുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ നടപ്പാതകളില്‍ ശ്രദ്ധാപൂര്‍വം സൈക്കിള്‍ ഓടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സുരക്ഷക്കായി പാലിക്കേണ്ടതെന്നു പോലീസ് പറഞ്ഞു.