Connect with us

National

നിര്‍ഭയ കേസ്: അക്ഷയ് സിംഗ് ഠാക്കൂറിന് വധശിക്ഷ തന്നെ

Published

|

Last Updated

ന്യൂഡല്‍ഹി |  നിര്‍ഭയ കേസിലെ വധശിക്ഷക്ക് എതിരെ പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ നല്‍കിയ പുനപ്പരിശോധന ഹരജി സുപ്രീം കോടതി തള്ളി. ഇതോടെ കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ ഉറപ്പായി. അക്ഷയിനെ കൂടാതെ മുഖേഷ്, പവന്‍, വിനയ് എന്നീ പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്. കേസില്‍ പുനര്‍ വിചാരണയില്ലെന്ന് ചഊണ്ടിക്കാട്ടി ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. ക്രൂരമായ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചതെന്നും കേസില്‍ ഇനി ഒരു വാദവുമില്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍ വധശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ അക്ഷയ് സിംഗിന്റെ അഭിഭാഷകര്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ട്. സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കാനും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാനുമാണ് നീക്കം. എന്നാല്‍ സുപ്രീംകോടതി ഇന്ന് ക്രിസ്മസ് അവധിക്ക് പോകുന്നതിനാല്‍ പ്രതികള്‍ക്ക് തിരുത്തല്‍ ഹരജിക്കും മറ്റും സമയം ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടന്‍തന്നെ ശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക ശിക്ഷ നടപ്പാക്കാനുള്ള തൂക്ക്കയര്‍ അടക്കമുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ആരാച്ചാരാവന്‍ തയ്യാറായി നിരവധി പേരും രംഗത്തെത്തിയിരുന്നു.

അതിനിടെ പ്രതികളെ ഉടന്‍ തൂക്കതിലേറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാവ് നല്‍കിയ ഹരജിയില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിചാരണ കോടതി പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി പ്രതികളുടെ ഹരജികള്‍ തള്ളിയ സാഹചര്യത്തില്‍ മരണ വാറണ്ട് സംബന്ധിച്ച ഒരു പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാനും വിചാരണ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----