Connect with us

National

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിനെ ന്യായീകരിച്ച് പോലീസ് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. അതേ സമയം വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപുരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതിന് പിറകെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച കാട്ടാളത്തെ ന്യായീകരിച്ച് ഡല്‍ഹി പോലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് സര്‍വകലാശാലയില്‍ കയറിയത്. വിദ്യാര്‍ഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സര്‍വകലാശാലയില്‍ കയറിയതെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.

---- facebook comment plugin here -----