Connect with us

National

നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: സോണിയാ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാക്കളാണ് കേന്ദ്രമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷയുമാണ് ഈ ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയതെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞ. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി മതസ്പര്‍ദ വളര്‍ത്തുകയുമാണ് ബിജെപി സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും സോണിയ പറഞ്ഞു.

സമാധാനവും ഐക്യവും നിലനിര്‍ത്തുക, ഭരിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നിവയാണ് ഒരു സര്‍ക്കാരിന്റെ ജോലി. എന്നാല്‍ ബിജെപി സര്‍ക്കാര്‍ സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാക്കളായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ രാജ്യത്തെ വിദ്വേഷത്തിന്റെ അഗാധതയിലേക്ക് തള്ളിവിടുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു.

രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്ത് വ്യക്തമായ അസ്ഥിരത പ്രചരിപ്പിക്കുക, യുവാക്കളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക, മതപരമായ പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഈ ധ്രുവീകരണത്തിന്റെ രചയിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും അമിത് ഷായുമല്ലാതെ മറ്റാരുമല്ലെന്നും അവര്‍ പറഞ്ഞു.