Connect with us

Gulf

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐ സി എഫ് പൗരസഭ സംഘടിപ്പിച്ചു

Published

|

Last Updated

പൗരസഭയില്‍ ഹാരിസ് സഖാഫി വിഷയാവതരണം നടത്തുന്നു

ദമാം: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ “മതേതര രാജ്യത്ത് മതം നോക്കി പൗരത്വം” എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി പൗരസഭ സംഘടിപ്പിച്ചു. പൗരത്വ നിയമം നോട്ട് നിരോധനത്തിനേക്കാള്‍ അപകടകരമാണെന്നും ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ടരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമാണെന്നും പൗരസഭ അഭിപ്രായപ്പെട്ടു .

നിലവില്‍ 19 ലക്ഷത്തോളം ആളുകളാണ് പൗരത്വ നിയമത്തിനെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൗരത്വ ബില്‍ പോലെയുള്ളവ കൊണ്ടുവരുന്നത്. ദേശവ്യാപകമായി പുതിയ പൗരത്വ ഭേദഗതി നടപ്പാക്കുന്നത് ഭാരതത്തിലെ പൗരന്മാര്‍ക്കു നേരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ചര്‍ച്ചാ സംഗമം സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ സമദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് സലിം പാലച്ചിറ ഉദ്്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ഥന നടത്തി. ഹാരിസ് സഖാഫി വിഷയാവതരണം നടത്തി. മാധ്യമ പ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ (മാധ്യമം), സുബൈര്‍ ഉദിനൂര്‍ (ന്യൂസ് 24), നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ് ദിനപത്രം), മാലിക് മഖ്ബൂല്‍ (തത്സമയം), അഡ്വ. സാജിര്‍, ഇ കെ സലിം (ഒ ഐ സി സി) അമീര്‍ അലി ( കെ എം സി സി), ഖിദ്ര്‍ മുഹമ്മദ്, കബീര്‍ (നവോദയ), താഹ ഫൈസല്‍ അഹ്സനി (രിസാല സ്റ്റഡി സര്‍ക്കിള്‍), ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് അഡ്മിന്‍ സെക്രട്ടറി നാസര്‍ മസ്താന്‍ മുക്ക്, അബ്ബാസ് തെന്നല, അബ്ദുല്ല വിളയില്‍ പ്രസംഗിച്ചു. ബഷീര്‍ ഉള്ളണം മോഡറേറ്ററായിരുന്നു. എഴുത്തുകാരനും കവിയുമായ അബ്ദുല്ല വിളയില്‍ കവിത ആലപിച്ചു.