Connect with us

Gulf

പൊതു ശൗചാലയത്തില്‍ നവജാത ശിശു; അന്വേഷണം ആരംഭിച്ചു

Published

|

Last Updated

അബൂദബി: അബൂദബിയിലെ പൊതു ശൗചാലയത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയതായി കാണിക്കുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു വീഡിയോകളാണ് യൂട്യൂബില്‍ പങ്കിട്ടിട്ടുള്ളത്. കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

വീഡിയോയില്‍, ഒരു സ്ത്രീ അറബിയില്‍ താന്‍ ബാത്ത്‌റൂം ഉപയോഗിക്കാന്‍ പോയതും തുടര്‍ന്ന് അവിടെ കുഞ്ഞിനെ കണ്ടെത്തിയതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഡിസംബര്‍ 11 നാണ് വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. സംഭവത്തില്‍ അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു.

Latest