Connect with us

National

പോലീസ് അതിക്രമത്തില്‍ കേസെടുക്കണമെന്ന് ആവശ്യം; ആദ്യം അക്രമ പ്രതിഷേധം നിര്‍ത്തൂവെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി. അക്രമ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്നും പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ പറഞ്ഞു. ജാമിഅ മില്ല്യ,അലിഗഢ് സര്‍വകലാശാലകളില്‍ ഭരണകൂടവും പോലീസും നടത്തിയ അക്രമത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യത്തില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് ബോബ്ദെ അറിയിച്ചു.

സര്‍വകലാശാലകളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, പ്രതിഷേധത്തിന്റെ ഭാഗമായുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അതിനു ശേഷം കേസെടുക്കാമെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. ജാമിഅയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി റിട്ട. ജഡ്ജി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കോലിന്‍ ഗോണ്‍സാല്‍വസും കോടതിയെ സമീപിച്ചു. അക്രമവു കലാപവും തുടര്‍ന്നാല്‍ ഈ ആവശ്യവും പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

---- facebook comment plugin here -----

Latest