Connect with us

Kerala

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകരും

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകരും. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കും. ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ഫേസ് ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്. സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാക്കളുമാണ് വിട്ടുനില്‍ക്കുക.

മലയാളത്തിലെ മികച്ച സിനിമക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയക്കാണ്. ദേശീയ ചലച്ചിത്രദാന പുരസ്‌കാര ചടങ്ങ് അടുത്തിരിക്കുന്ന വേദിയിലാണ് ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്തുണ നല്‍കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും പിന്മാറ്റം.

---- facebook comment plugin here -----

Latest