Connect with us

National

പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കേണ്ടത് അനിവാര്യം: രാജ്‌നാഥ് സിംഗ്

Published

|

Last Updated

റാഞ്ചി | രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും അദ്ദേഹം ഝാര്‍ഖണ്ഡില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

പൗരത്വ നിയമം, ആര്‍ടിക്കിള്‍ 370 റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം എന്നീ മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ സ്വര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുസ്ലിം-ഹിന്ദു പ്രശ്‌നം മാത്രമായാണ് അവര്‍ ഇതിനെ കാണുന്നത്. അയോധ്യയില്‍ നിയമപരമായ രീതിയില്‍ തന്നെ സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.