Connect with us

Kerala

രാത്രി യാത്രാ നിരോധനം; മന്ത്രി എ കെ ശശീന്ദ്രൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | വയനാട് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രൻ കർണാടക മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു.

യാത്രാനിരോധനവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയിൽ നിലവിലുള്ള കേസിന്റെ ഹിയറിംഗ് 2020 ജനുവരി 21നാണ്.
ഇതിന് മുന്പ് വിഷയം ചർച്ചചെയ്യുന്നതിന് കൂടിക്കാഴ്ചക്കുള്ള സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് കത്തയച്ചത്.
യാത്രാനിരോധനം സംബന്ധിച്ച് ചർച്ചക്ക് വനം വകുപ്പ് മന്ത്രി, ഗതാഗതമന്ത്രി ബന്ധപ്പെട്ട എം എൽ എമാർ ഉൾപ്പെടുന്ന പ്രതിനിധിസംഘത്തിന് കർണാടക മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിന് സമയം അനുവദിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടത്തിലെ ബന്ധപ്പെട്ട വകുപ്പുകളെ കൂടി ചർച്ചയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഇതുൾപ്പെടെ മൂന്നാം തവണയാണ് കേരളം കർണാടകത്തിന് കത്തയക്കുന്നത്.

എന്നാൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിൽ വിട്ടുവീഴ്ചക്ക് ഇല്ലെന്ന നിലപാടിലാണ് കർണാടകം.

---- facebook comment plugin here -----

Latest