സുസുകി ഹയാബുസ 2020 പുറത്തിറക്കി

മെറ്റാലിക് തണ്ടർ ഗ്രേ, കാൻഡി ഡെയറിംഗ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
Posted on: December 14, 2019 5:17 pm | Last updated: December 14, 2019 at 5:17 pm


ന്യൂഡൽഹി | ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനമായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സുസുക്കി ഹയാബുസയുടെ 2020 പതിപ്പ് പുറത്തിറക്കി. മെറ്റാലിക് തണ്ടർ ഗ്രേ, കാൻഡി ഡെയറിംഗ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. എൻജിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

2020 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഭാരത് സ്റ്റേജ് 6 (ബി എസ് 6) എമിഷൻ റെഗുലേഷനുകൾ പ്രകാരമുള്ള അപ്ഡേഷനുകളും ഇല്ല. 2020 ഹയാബുസ പരിമിതമായ എണ്ണം മാത്രമായിരിക്കും ഇപ്പോൾ പുറത്തിറങ്ങുകയെന്ന് സുസുക്കി ഇന്ത്യ അറിയിച്ചു. 2020 സുസുക്കി ഹയാബൂസയുടെ വിലയിൽ മാറ്റമില്ല- 13,74,941 രൂപ (എക്സ്-ഷോറൂം, ഡൽഹി).