Connect with us

Kerala

ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെതിരെ എംപവേര്‍ഡ് കമ്മറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ദേവസ്വം ബോര്ഡ് നിര്‍ദേശത്തോട് വിയോജിച്ച് സുപ്രീംകോടതി എംപവേര്‍ഡ് കമ്മറ്റി. സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 36000 ല്‍ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോര്‍ഡ് നിര്‍ദേശമാണ് കമ്മറ്റി എതിര്‍ത്തത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പ്രതിദിനം സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം 36000 ആയി നിജപ്പെടുത്തിയിരുന്നു.

മാസ്റ്റര്‍ പ്ലാന്‍ പുതുക്കാന്‍ അനുവദിക്കണമന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് എംപവേര്‍ഡ് കമ്മിറ്റിയോട് ഇക്കാര്യത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

---- facebook comment plugin here -----

Latest