Connect with us

National

വിഭജന ജനാധിപത്യം വേണ്ടാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകുക; വിവാദ പ്രസ്താവനയുമായി മേഘാലയാ ഗവര്‍ണ്ണര്‍

Published

|

Last Updated

ഷില്ലോങ് | പൗരത്വ ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരവെ വിവാദ പ്രസ്താവനയുമായി മേഘാലയാ ഗവര്‍ണര്‍ തഥാഗത റോയ്. വിഭജന ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകണമെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിന് വിഭജനം അത്യാവശ്യമാണ്. അത് ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്ക് പൊയ്‌ക്കോളൂവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

നിലവിലെ വിവാദ സാഹചര്യത്തില്‍ രണ്ട് കാര്യങ്ങള്‍ ഒരിക്കലും കാണാതിരിക്കരുത്. 1. ഒരിക്കല്‍ ഈ രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതാണ് . 2. വിഭജന ജനാധിപത്യം അനിവാര്യമാണ് അങ്ങിനെ വേണ്ടാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകേണ്ടിവരും. ഇതായിരുന്നു തഥാഗത റോയിയുടെ ട്വീറ്റ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്ഭവനുമുന്നില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടി. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പോലീസ് സമരക്കാരെ നേരിട്ടത്.

Latest