Connect with us

International

പൗരത്വ ഭേദഗതി ബില്‍: നിയമത്തിന്റെ അനന്തരഫലങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭ

Published

|

Last Updated

ന്യൂഡല്‍ഹി| പൗരത്വ ഭേദഗതി നിയമത്തിന്റെ അനന്തരഫലങ്ങള്‍ സഗൗരവം നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭ. നിയമവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് പറഞ്ഞു. ബില്ലിന്റെ സാഹചര്യം വിലയിരുത്തിവരികയാണ്. മനുഷ്യാവകാശ തത്വങ്ങള്‍ പരിശോധിക്കുമെന്നും ഫറാ ഹഖ് വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്ലിന് വ്യാഴാഴ്ച രാത്രിയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന പുറത്തുവന്നത്.
പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്ര സഭ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.