Gulf
സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സന്ദേശം സുരക്ഷാ അവബോധമെന്ന് അബുദാബി പോലീസ്

അബുദാബി | 79 ശതമാനം സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനും ഏറ്റവും താത്പ്പര്യമുള്ള വിഷയം സുരക്ഷയും ഗതാഗത അവബോധവും” അടങ്ങിയ സന്ദേശങ്ങളെന്ന് അബുദാബി പോലീസ്. ഇത് സംബ്ന്ധിച്ച് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് അബുദാബി പോലീസ് പുറത്തുവിട്ടു. സര്‍വ്വേ പ്രകാരം 21 ശതമാനം വോട്ടുമായി കമ്മ്യൂണിറ്റി സംബന്ധിയായ സന്ദേശങ്ങളാണ് രണ്ടാമത്.
പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി സോഷ്യല്‍ മീഡിയ, മാധ്യമ ബോധവത്ല്‍ക്കരണ ക്യാമ്പയിനുകള്‍ നയിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും ഉള്ളടക്കവും തിരിച്ചറിയുക എന്നതായിരുന്നു വോട്ടെടുപ്പിന്റെ ലക്ഷ്യം. അബുദാബി പോലീസ് അവരുടെ “ഇന്‍സ്റ്റാഗ്രാം”, “ട്വിറ്റര്‍”, “ഫേസ്ബുക്ക്” പേജുകള്‍ വഴിയാണ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പൊതുജന അവബോധ നില ഉയര്‍ത്തുന്നതിനും, മെച്ചപ്പെട്ട ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതുജനങ്ങള്‍ക്കു ഇഷ്ടപ്പെടുന്നതും ഏറ്റവും പ്രസക്തവുമായ “മീഡിയ ഉള്ളടക്കം” തിരിച്ചറിയുന്നതിനാണ് ഇത്തരം സര്‍വേകള്‍ ലക്ഷ്യമിടുന്നതെന്ന് അബുദാബി പോലീസ് ലീഡര്‍ഷിപ്പ് സെക്ടറിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അലി അല്‍മെഹൈരി പറഞ്ഞു. അബുദാബി പോലീസിന്റെ തന്ത്രപരവും സാമൂഹികവുമായ ലക്ഷ്യങ്ങളിലേക്ക് ഇത്തരം സര്‍വ്വേകള്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂടിചെര്‍ത്തു.