Connect with us

Kerala

19ന് ഇടത് പാര്‍ട്ടികളുടെ രാജ്യവ്യാപക പ്രക്ഷോഭം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനതിരെ 19ന് ഇടതുപാര്‍ട്ടികള്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കും.
സി പി എം. സി പി ഐ, സി പി ഐ എം എല്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍ എസ് പി പാര്‍ട്ടികളാണ് പ്രതിഷേധിക്കുന്നത്.
പൗരത്വ ദേഭഗതി ബില്‍ ഭരണഘടനാ ലംഘനമാണെന്നും ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയെ തകര്‍ക്കുന്നതാണെന്നും ഇടതു പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ മതനിരപേക്ഷതക്ക് നിരക്കാത്ത, വ്യക്തികള്‍ക്ക് മതം നോക്കി പൗരത്വം നല്‍കുന്ന ബില്ലിനെ ഇടതുപാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുന്നു. ഈ ബില്‍ ലക്ഷ്യം വെക്കുന്നത് രാജ്യത്തെ സാമൂഹികമായോ വര്‍ഗീയമായോ ഭിന്നിപ്പിക്കാനാണ്. ഇത് രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിക്കുമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.