Connect with us

International

ബ്രെക്‌സിറ്റ് വിഷയം കത്തിനില്‍ക്കെ ബ്രിട്ടനില്‍ ഇന്ന് തിരഞ്ഞെടുപ്പ്

Published

|

Last Updated

ലണ്ടന്‍ | ബ്രെക്‌സിറ്റ് വിഷയം കത്തിനില്‍ക്കുന്നതിനിടെ ബ്രിട്ടനില്‍ ഇന്ന് തിരഞ്ഞെടുപ്പ്. നാലു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബ്രിട്ടന്‍ ബൂത്തിലേക്കു പോകുന്നത്. കള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന ആരോപണം, ഭരണാധികാരികളുടെയും നേതാക്കളുടെയും വിശ്വാസ്യതക്കേറ്റ കളങ്കം, അനിശ്ചിതത്വം തുടങ്ങിയവ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്റെ ഭാവി നിര്‍ണയിക്കുന്ന ശ്രദ്ധേയമായ തിരഞ്ഞെടുപ്പാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുകയോ തൂക്കുസഭ നിലവില്‍ വരികയോ ചെയ്യുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 326 സീറ്റുകളാണ് 650 അംഗ പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബ്രെക്‌സിറ്റ് തന്നെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രധാന കക്ഷികളായ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ പ്രചാരണത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്.

ജനുവരി 31ന് മുമ്പ് ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണ് കണ്‍സര്‍വേറ്റീവുകള്‍ ലക്ഷ്യമിടുന്നതെങ്കില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും വിഷയത്തില്‍ വീണ്ടുമൊരു ഹിത പരിശോധന ആവശ്യമാണെന്നുമാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്.

Latest