Connect with us

Kerala

ഡിജിറ്റല്‍ തെളിവുകള്‍ കൈമാറില്ല: ദിലീപിന്റെ ആവശ്യം തള്ളി

Published

|

Last Updated

തിരുവനന്തപുരം |  നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാന്‍ പറ്റില്ലെന്നും ഹരജിക്കാരനായ നടന്‍ ദിലീപിനും അഭിഭാഷകനും രേഖകള്‍ പരിശോധിക്കാമെന്നും കോടതി. 32 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നായി അന്വേഷണം സംഘം പകര്‍ത്തിയ ഡിജിറ്റല്‍ തെളിവുകളുടെ സമ്പൂര്‍ണ പകര്‍പ്പ് ആവവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയാണ് വിചാരണ കോടതി തള്ളിയത്.

ദിലീപിന്റെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നും കണ്ടെത്തിയ സ്വകാര്യദൃശ്യങ്ങള്‍ അടക്കം കേസുമായി നേരിട്ട് തെളിവായി സ്വീകരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിലും കേസുമായി നേരിട്ട് ബന്ധമില്ലാത്ത പലരുടേയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കഴിഞ്ഞ ദിവസമാണ് ദിലീപ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ നല്‍കിയത്. കേരളത്തിനു പുറത്തുള്ള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന് രണ്ടാഴ്ച സമയം നല്‍കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.