ജയലളിത ജീവിച്ചിരുന്നെങ്കില്‍ പൗരത്വ ബില്ലിനെ എ ഡി എം കെ പിന്തുണക്കില്ലായിരുന്നു; നടന്‍ സിദ്ധാര്‍ഥ്

Posted on: December 10, 2019 12:41 pm | Last updated: December 10, 2019 at 3:28 pm

ചെന്നൈ |  രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വി
ഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച എ ഡി എം കെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരിക്കലും പൗരത്വ ഭേദഗതി ബില്ലിനെ എ ഡി എം കെ പിന്തുണക്കില്ലായിരുന്നു. ജയലളിതയുടെ അഭാവത്തില്‍ എ ഡി എം കെ ധാര്‍മികത തകര്‍ത്തുകഞ്ഞു. എടപ്പാടി പളനിസാമിയാണ് തന്റെ സംസ്ഥാനത്തെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ പളനിസ്വാമിയുടെ യഥാര്‍ഥ മുഖം പുറത്തുവന്നിരിക്കുന്നു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത കുറവാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. ഇതിനൊപ്പം എന്തുവിലകൊടുത്തും അധികാരത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താത്ക്കാലിക അധികാരം ആസ്വദിച്ചോളൂവെന്നും സിദ്ധാര്‍ഥ് പറഞ്ഞു.