ദമാമില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി

Posted on: December 8, 2019 11:19 pm | Last updated: December 8, 2019 at 11:19 pm

ദമാം | ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ചെന്നൈ സ്വദേശി സക്കീര്‍ ഹുസ്സൈന്റെ മകനുമായ രിഫാനെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴ് മണിമുതല്‍ കാണാതായത് .

ശനിയാഴ്ച സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം അല്‍ഖോബാര്‍ കോര്‍ണിഷില്‍ മാതാപിതാക്കളോടെപ്പം എത്തിയ രിഫാനെ കാണാതാവുകയായിരുന്നു.ഏറെ നേരം ഖോബാര്‍ കോര്‍ണിഷ് ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ അല്‍ഖോബാര്‍ പോലീസില്‍ പരാതിനല്‍കിയിരിക്കുകയാണ് .കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അല്‍ഖോബാര്‍ പോലീസ് സ്റ്റേഷനിലോ, പിതാവ് സക്കീര്‍ ഹുസ്സൈനെയോ (050 7138029), ദമാം ഇന്ത്യന്‍ സ്‌കൂള്‍ പാരെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷഫീഖിനെ (050 4918593)യോ ബന്ധപ്പെടേണ്ടതാ