Connect with us

Gulf

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍: സഊദി ബഹ്‌റൈന്‍ പോരാട്ടം ഞായറാഴ്ച

Published

|

Last Updated

ദമാം |  ഗള്‍ഫ് കപ്പില്‍ കലാശപ്പോര് ഇന്ന്. ആതിഥേയരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തറിനെ സെമിയില്‍ തകര്‍ത്ത ആത്മവിശ്വാസവുമായി എത്തുന്ന സഊദിയും ഇറാഖിനെ ഷൂട്ടൗട്ടില്‍തകര്‍ത്ത് എത്തുന്ന ബഹ്‌റൈനും തമ്മിലാണ് ഫൈനല്‍ പോര്. ഞായറാഴ്ച ഖത്തര്‍ സമയം വൈകിട്ട് ഏഴിന് ഖലീഫ സ്റ്റേഡിയത്തിലാണ് മസരം.

ഖത്തറിനെതിരായ സെമിയില്‍ 29-ാം മിനിറ്റില്‍ അല്‍ ഹംദാന്‍ നേടിയ ഗോളാണ് സഊദിക്ക് ഫൈനല്‍ വഴി ഒരുക്കിയത്. കളിയുടെ മുഴുവന്‍ സമയവും പാസുകളില്‍ ഖത്തര്‍ നല്ല മുന്നേറ്റം കാഴ്ച്ചവെച്ചെങ്കിലും സഊദിയുടെ പ്രതിരോധത്തിന് മുമ്പില്‍ തകരുകയായിരുന്നു.
നിശ്ചിത സമയം ഈരണ്ട് ഗോളുകള്‍ വീതം അടിച്ച് ഇറാഖും ബഹ്‌റൈനും ഒപ്പം നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം ഇഞ്ചുറി ടൈമും കടന്ന് ഷൂട്ടൗട്ടിലെത്തിയത്. എന്നാല്‍ ഷൂട്ടൗട്ട് ഭാഗ്യം ബഹ്‌റൈനായിരുന്നു.