Connect with us

Kozhikode

മഴവിൽ സംഘം മെമ്പർഷിപ്പ് ദിനം; ഗ്രാമങ്ങളിൽ ആവേശമായി മഴവിൽ തമ്പുകൾ ഉയരുന്നു

Published

|

Last Updated

മഴവിൽ സംഘം മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി  അരീക്കോട് കാരിപറമ്പ് യൂനിറ്റിൽ നിർമ്മിച്ച മഴവിൽ തമ്പ്

കോഴിക്കോട് | മഴവിൽ സംഘം മെമ്പർഷിപ്പ്  ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന മെമ്പർഷിപ്പ് ദിനം ഞായറാഴ്ച യൂണിറ്റുകളിൽ ആചരിക്കുന്നു. മഴവില്ലാകം മണ്ണിലിറങ്ങാം എന്ന തലവാചകത്തിൽ ഈ മാസം ഒന്നു മുതൽ മുപ്പതു വരെയാണ് ക്യാമ്പയിൻ.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. ഒരു നാടിന്റെ അഭിവൃദ്ധി നിലനില്‍ക്കുന്നത് അവിടത്തെ കുട്ടികളുടെ ക്ഷേമത്തിലും സംരക്ഷണത്തിലുമാണന്നതാണ്. സന്തോഷത്തോടും സംതൃപ്തിയോടും വളരുന്ന കുട്ടികള്‍ നാടിന്റെ ശക്തിയും സമ്പത്തുമായിരിക്കും. അതിനാൽ വളർന്നു വരുന്ന വിദ്യാർത്ഥികളിലൂടെയാണ് മഴവിൽ സംഘം നാടിനെ നിർമ്മിക്കാനൊരുങ്ങുന്നത്. ബാലാവകാശങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോൾ കുട്ടികള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങളും പലതരത്തിലുള്ള അവഗണനയും നേരിടുന്നതിനെ ചെറുക്കുകയാണ് മഴവിൽ സംഘം ലക്ഷ്യമാക്കുന്നത്.

എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മഴവിൽ സംഘം. കുട്ടികളുടെ സംരക്ഷണവും ഉയർച്ചയും ഒരു സമൂഹത്തിന്റെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടുത്തരവാദിത്തത്തോടെയാണ് നിറവേറ്റേണ്ടതന്ന ബോധ്യമാണ് എസ് എസ് എഫ് മഴവിൽ സംഘത്തിലൂടെ യഥാർഥ്യമാക്കുന്നത്.

കേരളത്തിലെ ഏഴായിരം യൂനിറ്റുകളിലായി ആറു ലക്ഷം കുരുന്നുകളാണ് മഴവിൽ സംഘത്തിൽ മെമ്പർഷിപ്പെടുത്ത് അണിചേരുക. മെമ്പർഷിപ്പ് ദിനത്തിൽ ഗ്രാമങ്ങളിലെ പ്രാധാന കവലിയിൽ മഴവിൽ തമ്പ് നിർമ്മിക്കും. പരിസ്ഥിതിയോട് ചേർന്നു നിന്നു കുട്ടികളിലെ സർഗാത്മകത തെളിയിക്കുന്നതാണ് കേന്ദ്രത്തിലും നിർമ്മിക്കുന്ന തമ്പുകൾ.

കുട്ടികൾ നിർമ്മിക്കുന്ന തമ്പിൽ മഴവിൽ സംഘം പ്രവർത്തകർ ഒത്തുചേരുകയും മഴവിൽ പതാക വാനിലേക്ക് ഉയർത്തുകയും ചെയ്യും. മദ്റസകളിൽ ഡിവൈൻ അസംബ്ലി, വീടുകളിലൂടെ പ്രയാണം, സൈക്കിൾ റാലി, വിളംബര ജാഥ, ഫ്ലാഷ് മോർ, പ്രകടനം, ക്വിസ് മത്സരം തുടങ്ങിയ വിവിധങ്ങളായ പദ്ധതികളും നടക്കും.

ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് സമാപനമായി യൂനിറ്റുകളിൽ വരും ദിവസങ്ങളിൽ കുട്ടി സഭയും വർണ റാലിയും നടക്കും.  വിശകലന യോഗം എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ, സംസ്ഥാന സെക്രട്ടറിമാരായ സി എൻ ജാഫർ, എം അബ്ദുറഹിമാൻ, നിസാമുദ്ദീൻ ഫാളിലി, ഹാമിദ് അലി സഖാഫി എന്നിവർ സംസാരിച്ചു.

 

---- facebook comment plugin here -----

Latest