Connect with us

Kerala

അലനും താഹയും സിപിഎമ്മുകാരല്ല; മാവോയിസ്റ്റുകള്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം| കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎമ്മുകാരല്ലെന്നും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അവര്‍ മാവോയിസ്റ്റുകളാണോയെന്ന പരിശോധന നടന്നു കഴിഞ്ഞു. ഇരുവരും മാവോയിസ്റ്റുകളാണെന്ന് വ്യക്തമാകുകയും ചെയ്തു- മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ രണ്ടിനാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

Latest