Connect with us

National

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം വാഗ്ദാനങ്ങള്‍ നടപ്പാക്കി തുടങ്ങി

Published

|

Last Updated

മുംബൈ |  ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മാഹാരാഷ്ട്ര സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയില്‍ എടുത്തുപറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കി തുടങ്ങി. അംബേദ്കര്‍ ദിനമായ വെള്ളിയാഴ്ച പത്ത് രൂപക്ക് ഊണ്‍ ല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുലുന്ദില്‍ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അടുത്ത മാസങ്ങളില്‍ തന്നെ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും പദ്ധതി ആരംഭിക്കും. മുലുന്ദിലെ ദരിദ്രരായ മനുഷ്യരുടെ ആവശ്യപ്രകാരമാണ് നാളെ പൈലറ്റ് പദ്ധതിയായി ഉദ്ഘാടനം ചെയ്യുന്നത്. വിശക്കുന്ന മനുഷ്യരുടെ അടുത്തേക്ക് പത്ത് രൂപക്ക് ഊൗണ് നല്‍കുന്ന ഒരു വാഹനമെത്തുമെന്ന് ശിവസേന നേതാവ് ജഗദീഷ് എസ് ഷട്ടി പറഞ്ഞു.