Connect with us

Kerala

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ്

Published

|

Last Updated

ന്യൂഡല്‍ഹി| മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ്. മകളെ മാനസികമായി തളര്‍ത്താനും തകര്‍ക്കാനും ശ്രമിച്ച സഹപാഠികളുടെ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇവ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.അന്വേഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ ലത്തീഫ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അന്വേഷണ സംഘത്തിന്റെ നിലപാട് അറിഞ്ഞ ശേഷം ആരോപണവിധേയര്‍ക്കെതിരെ വ്യക്തിപരമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.കൊല്ലം എം പി .എം കെ പ്രേമചന്ദ്രനോടൊപ്പമാണ് ലത്തീഫ് പ്രധാനമന്ത്രിയെ കാണുക.

---- facebook comment plugin here -----

Latest