Connect with us

National

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കത്തിച്ചു

Published

|

Last Updated

പാറ്റ്‌ന | ബിഹാറിലെ ബുക്‌സറില്‍ അജ്ഞാതയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ചു കൊല്ലുകയും മൃതദേഹം ചുട്ടുകരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസെത്തിയത്. കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ പെണ്‍കുട്ടിയുടെ പ്രായം അറിയാനാകുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി. തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്.