Connect with us

Gulf

സ്വദേശി ബാലികയെ അത്ഭുതപ്പെടുത്തി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

Published

|

Last Updated

അബുദാബി | അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വദേശി പെണ്‍കുട്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചു അത്ഭുതപ്പെടുത്തി. 48-ാമത് യുഎഇ ദേശീയ ദിനത്തിലാണ് സ്വദേശി പെണ്‍കുട്ടി ആയിഷ മുഹമ്മദ് മുഷൈത് അല്‍ മസ്രൂയിയെ വീട്ടില്‍ സന്ദര്‍ശിച്ചു അല്‍ ഭുതപ്പെടുത്തിയത്.

ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം നവ മാധ്യമങ്ങളില്‍ വൈറലായി. ആയിഷയെയും കുടുംബത്തെയും കണ്ടതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടയില്‍ ആയിഷ മുഹമ്മദ് മുഷൈത് അല്‍ മസ്രൂയിക്ക് ഹസ്തദാനം നല്‍കാന്‍ ശൈഖ് മുഹമ്മദിന് വിട്ട് പോയിരുന്നു, ആ വീഡിയോ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ട്വിറ്ററില്‍ പങ്കിട്ടിരുന്നു, അതാണ് ശൈഖ് മുഹമ്മദ് ആയിഷ മുഹമ്മദ് മുഷൈത് അല്‍ മസ്രൂഇയുടെ വീട് സന്ദര്‍ശിക്കാന്‍ കാരണം.

Latest