Connect with us

Alappuzha

തൃക്കുന്നപ്പുഴ എല്‍ പി സ്‌കൂളില്‍ സിറാജ് അക്ഷര ദീപം പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

സിറാജ് അക്ഷര ദീപം പദ്ധതി.. മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സംസ്ഥാന ബോര്‍ഡ് മെമ്പര്‍ കെ. എ ലത്തീഫ് തൃക്കുന്നപ്പുഴ സ്‌കൂള്‍ ലീഡര്‍ അരുണ്‍തിഥിക്ക് നല്‍കി ഉല്‍ഘാടനം ചെയ്യുന്നു

ആറാട്ടുപുഴ | തൃക്കുന്നപ്പുഴ ഗവ :എല്‍ പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സംസ്ഥാന ബോര്‍ഡ് മെമ്പര്‍ കെ എ ലത്തീഫ് തൃക്കുന്നപ്പുഴ സ്‌കൂള്‍ ലീഡര്‍ അരുണ്‍തിഥിക്ക് സിറാജ് നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോണ്‍ പ്രസിഡന്റ് പി എസ് എം മുസ്തഫ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സിറാജ് തൃക്കുന്നപ്പുഴ സര്‍ക്കിള്‍ കോ-ഓര്‍ഡിനേറ്റര്‍ വി എ ഷാജഹാന്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തി. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് ഷെരീഫ് റഹ്മാനി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി അഹ്മദ് കബീര്‍ വന്ദികപ്പള്ളി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അന്‍സര്‍ അസ്ലമി, കേരള മുസ്ലിം ജമാഅത്ത് തൃക്കുന്നപ്പുഴ സര്‍ക്കിള്‍ പ്രസിഡന്റ് കെ യു താഹ, സിറാജ് ആലപ്പുഴ ജില്ലാ ഓര്‍ഗനൈസര്‍ അസ്ലം കാപ്പില്‍. മുതിര്‍ന്ന അധ്യാപിക നസീമ, എസ് ആര്‍ ജി കണ്‍വീനര്‍ രാജി സംബന്ധിച്ചു. എസ് എം സി ചെയര്‍പേഴ്സ് അംബിക നന്ദി പറഞ്ഞു. കെ എ ലത്തീഫ് തൃക്കുന്നപ്പുഴ, കലാം വാലയില്‍ പാനൂര്‍, ഡോ. സുഹൈല്‍ തൃക്കുന്നപ്പുഴ എന്നിവര്‍ ചേര്‍ന്നാണ് അക്ഷര ദീപം പദ്ധതിക്ക് സ്‌പോണ്‍സര്‍ ചെയ്തത്.