Connect with us

National

മഹാരാഷ്ട്രയില്‍ ബിജെപിയെ മുക്കിക്കളഞ്ഞത് ഫഡ്‌നാവിസിന്റെ അധികാരമോഹം: സജ്ഞയ് റാവത്ത്

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭരണത്തില്‍നിന്നും പുറത്തുപോകേണ്ടിവന്നത് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധികാര മോഹമെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത്. അധികാരമോഹവും ബാലിശമായ പരാമര്‍ശങ്ങളുമാണ് മഹാരാഷ്ട്രയില്‍ ബിജെപിയെ മുക്കിക്കളഞ്ഞതെന്ന് ശിവസേനാ മുഖപത്രമായ സാംനയിലൂടെ റാവത്ത് ആരോപിച്ചു.മഹാരാഷ്ട്രയില്‍ പ്രതിപക്ഷം ഇല്ലെന്നും ശരദ് പവാര്‍ യുഗം അവസാനിച്ചുവെന്നും ഫഡ്‌നാവിസ് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഫഡ്‌നവിസിന് പ്രതിപക്ഷ നേതാവായി മാറേണ്ടി വന്നുവെന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു.

അമിത ആത്മവിശ്വാസവും ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളിലുള്ള അന്ധമായ വിശ്വാസവും ഫഡ്‌നാവിസിന്റെ രാഷ്ട്രീയഭാവി തകര്‍ത്തു.അജിത് പവാറിന്റെ നീക്കം സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യ രൂപവത്കരണം വേഗത്തിലാക്കി. ശരത് പവാര്‍ മുന്‍കൈ എടുത്തതുകൊണ്ടാണ് സഖ്യം യാഥാര്‍ഥ്യമായത്. ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് സംശയിച്ചിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ വേഗത്തിലാത്തിയത് ശരത്പവാറാണെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.

Latest