Connect with us

National

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; മഹാ വികാസ് അഘാടി സര്‍ക്കാറിന് മറ്റൊരു നിര്‍ണായ ദിനം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 169 എംഎല്‍എമാരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍ക്കാറിന് മറ്റൊരു നിര്‍ണായക ദിനമാണിന്ന്.മുന്‍ ബി ജെ പി. എം പിയും കോണ്‍ഗ്രസ് എംഎല്‍എയുമായ നാനാ പട്ടോളെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. കിസാന്‍ കാതോരെയെയാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. അട്ടിമറികളൊന്നുമില്ലെങ്കില്‍ നാനാ പട്ടോളെ തന്നെ സ്പീക്കറാകും.രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്.

മുന്‍ കോണ്‍ഗ്രസുകാരനായിരുന്ന നാനോ പട്ടോളെ 2009ല്‍ ബി ജെ പിയിലേക്ക് ചേക്കേറി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭണ്ഡാരഗോണ്ഡിയ മണ്ഡലത്തില്‍ എന്‍ സി പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് എംപിയായത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പിണങ്ങി അദ്ദേഹം വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. 2019ല്‍ നാഗ്പുരില്‍ നിതിന്‍ ഗഡ്കരിക്കെതിരേ മത്സരിച്ച് തോറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സകോളി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി പരിണയ് ഫുകെയെയാണ് തോല്‍പ്പിച്ചത്.