കൊല്ലത്ത് പത്താം ക്ലാസുകാരിക്ക് പീഡനം ; പെണ്‍കുട്ടിയുടെ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

Posted on: November 30, 2019 7:06 pm | Last updated: December 1, 2019 at 10:07 am

കൊല്ലം| കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മാതാവിനയും സുഹൃത്തായ ഓട്ടോഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിയുടെ ഒത്താശയോടെ ഏഴംകുളം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗണേഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ മുത്തശ്ശി പതിവായി യാത്രചെയ്യാറുള്ള ഓട്ടോയുടെ ഡ്രൈവറാണ് ഗണേഷ്. പിതാവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് ഒപ്പം താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗണേഷ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും മുത്തശ്ശിയുടെ സഹായത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പരാതി.