ഏകാഭിനയത്തില്‍ ഒരേ കഥ പറഞ്ഞ് മൂന്നാം തവണയും ഷാസിയ

Posted on: November 30, 2019 4:23 pm | Last updated: November 30, 2019 at 4:23 pm
ഐഷത്ത് ശാസിയ, നിഹാല

കാഞ്ഞങ്ങാട് | അറബിക് മോണോആക്ട് വേദിയില്‍ ഒരേ കഥ പറഞ്ഞ് മൂന്നാം തവണയും എ ഗ്രേഡ് നേടിയിരിക്കുകയാണ് കാസര്‍കോട് കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഐഷത്ത് ഷാസിയ. ജലക്ഷാമത്തിന്റെ രൂക്ഷതയാണ് ഷാസിയ വേദിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഇതേ വിഷയം തന്നെയായിരുന്നു ഷാസിയ വേദിയിലെത്തിച്ചത്.

അറബിക് സംഭാഷണത്തിലും ഷാസിയ ഉള്‍പ്പെട്ട ടീം എ ഗ്രേഡ് സ്വന്തമാക്കി. ആഇഷത്ത് നിഹാലയാണ് സംഭാണത്തില്‍ ഷാസിയക്കൊപ്പമുണ്ടായിരുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ ടീം എ ഗ്രേഡ് നേടുന്നത്. പ്രളയത്തിന് ശേഷം കണ്ടുമുട്ടുന്ന രണ്ട് കൂട്ടുകാര്‍ തമ്മിലുള്ള സംഭാഷണമായിരുന്നു വിഷയം.