Connect with us

Ongoing News

പദ്യം ചൊല്ലലും കഥാപ്രസംഗവും; കൃഷ്‌ണേന്ദുവിനും സഹോദരി പാര്‍വണക്കും എ ഗ്രേഡ്

Published

|

Last Updated

കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചേച്ചിക്കും അനുജത്തിക്കും എ ഗ്രേഡിന്റെ തിളക്കം. വടകര മേമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദുവിന് മലയാളം പദ്യം ചൊല്ലലില്‍ എ ഗ്രേഡ് ലഭിച്ചപ്പോള്‍ അനുജത്തി പാര്‍വണക്ക് ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചു. പാര്‍വണ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥിനിയാണ്. ഇരുവരും മാതാപിതാക്കളുടെ ശിക്ഷണത്തിലാണ് നേട്ടം കൈവരിച്ചത്. പിതാവ് വടകര മയ്യന്നൂരിലെ കൃഷ്ണദാസും മാതാവ്ഷീനയും അധ്യാപകരാണ്. കൃഷ്ണദാസ് നല്ലൊരു കഥാപ്രാസംഗികന്‍ കൂടിയാണ്.കൃഷ്ണദാസ് നിരവധി വേദികളില്‍ കഥാപ്രസംഗം അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest