Connect with us

National

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ത്രികക്ഷി എംഎല്‍എമാര്‍ പ്രമേയം പാസാക്കി. എന്‍സിപി നേതാവ് ജയന്ത് പാട്ടീലാണ് ഉദ്ധവിനെ നാമനിര്‍ദേശം ചെയ്തത്. കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തോറോട്ട് പിന്തുണച്ചു.സഖ്യ നേതാക്കള്‍ ചൊവ്വാഴ്ച രാത്രി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണും. ഡിസംബര്‍ 1 നു മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയും അജിത് പവാറും രാജിവച്ചതിനു പിന്നാലെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് “മഹാപുരോഗമന” സഖ്യത്തിന്റെ യോഗം ചേര്‍ന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെയും ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും രാജി.അജിത് പവാര്‍ അടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍നിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്‌