നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു

Posted on: November 26, 2019 5:34 pm | Last updated: November 26, 2019 at 5:34 pm

അബൂദബി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി അബൂദബി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. നവ മാധ്യമങ്ങള്‍ ദുരുപയോഗം സംബന്ധിച്ച 392 കേസുകള്‍ 2017 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 ല്‍ 357, 2019 ല്‍ 512, നവമാധ്യമ നിയമലംഘനങ്ങള്‍ കൈകാര്യം ചെയ്തതായി അബൂദബി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

യുവാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യുക, മറ്റുള്ളവര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ അയക്കുക, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, അധിക്ഷേപകരവും അപമാനകരവുമായ സന്ദേശങ്ങള്‍ അയക്കുക, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവയാണ് അധികൃതര്‍ രേഖപ്പെടുത്തിയ പ്രധാന നവ മാധ്യമ ലംഘനങ്ങള്‍.