ഐ എസില്‍ ചേരാന്‍ രാജ്യം വിട്ട പത്ത് മലയാളികള്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങി

Posted on: November 26, 2019 12:02 am | Last updated: November 26, 2019 at 11:13 am

കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് ഐ എസില്‍ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരില്‍ സ്ത്രീകളും കുട്ടികളും അടക്കം 10 പേര്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയതായി സൂചന.അഫ്ഗാന്‍ സുരക്ഷാസേന ഇക്കഴിഞ്ഞ 16ന് ഐ എസിന്റെ ശക്തികേന്ദ്രമായ നങ്കര്‍ഹാറില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കീഴടങ്ങിയത്. തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍നിന്നും പോയവരാണ് കീഴടങ്ങിയതെന്നും വിവരമുണ്ട്.

കാസര്‍കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള യുവതികളടക്കമുള്ളവരാണ് കീഴടങ്ങിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കാബൂളിലെത്തിയ കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘത്തിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.