162 എംഎല്‍എമാരെയും ഒരുമിച്ച് അണിനിരത്തും; വന്ന് കണ്ടോളുവെന്ന് ഗവര്‍ണറോട് റാവത്ത്

Posted on: November 25, 2019 7:05 pm | Last updated: November 25, 2019 at 11:21 pm

മുംബൈ: 162 എം എല്‍ എമാര്‍ ശിവസേന എന്‍ സി പി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമുണ്ടെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്.ഇവരെ ഇന്നു വൈകിട്ട് ഏഴുമണിക്ക് മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച് അണിനിരത്തുമെന്നും ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.

ഞങ്ങളെല്ലാവരും ഒന്നാണ് ഒറ്റക്കെട്ടാണ് എന്നു തുടങ്ങുന്ന ട്വീറ്റില്‍, രാത്രി ഏഴുമണിക്ക് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എം എല്‍ എമാരെയും ആദ്യമായി ഒരുമിച്ച് അണിനിരത്തുമെന്നും റാവത്ത് പറയുന്നു. വന്ന് നേരിട്ട് കണ്ടോളൂവെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ റാവത്ത് പരിഹസിക്കുന്നുമുണ്ട്.

s