Connect with us

National

അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ അഴിമതിക്കേസ് എഴുതിത്തള്ളി

Published

|

Last Updated

മുംബൈ: എന്‍ സി പി നേതാവ് അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ അഴിമതിക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. വിദര്‍ഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിക്കേസിലാണ് അന്വേഷണ സംഘം നിലപാടറിയിച്ചത്. അജിത്തിനെതിരെ യാതൊരു തെളിവുമില്ലെന്ന്‌ മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച് അജിത് മഹാരാഷ്ട്രഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് അന്വേഷണ സംഘത്തിന്റെ നടപടി.

1999-2014 ല്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയതായാണ് ആരോപണം. വിദര്‍ഭ മേഖലയില്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ഡാമുകളും ചെക്ക് ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരെ ബി ജെ പി ഉയര്‍ത്തിയ മുഖ്യ ആരോപണമായിരുന്നു ഈ കേസ്.
അജിത് പവാറിനെതിരെ ഇനിയും നിരവധി കേസുകള്‍ ഉണ്ടെന്നും അവയില്‍ അന്വേഷണം തുടരുമെന്നും അഴിമതി വിരുദ്ധ ബ്യൂറോ പറഞ്ഞു.