Connect with us

Kerala

ലോക്‌സഭയില്‍ സംഘര്‍ഷം; രമ്യ ഹരിദാസിനെ പുരുഷ മാര്‍ഷ്വല്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി

Published

|

Last Updated

ന്യൂഡല്‍ഹി |  മഹാരാഷ്ട്ര വിഷയത്തില്‍ പാര്‍ലിമെന്റില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്ഭയില്‍ കൈയാങ്കളി. പുരുഷ മാര്‍ഷ്വല്‍മാര്‍ കൈയേറ്റം ചെയ്തതായി ചൂണ്ടിക്കാട്ടി രമ്യ ഹരിദാസ് സ്പീക്കര്‍ ഓം പ്രകാശിന് പരാതി നല്‍കി. സംഘര്‍ഷത്തിനിേെട ബെന്നി ബെഹന്നാന്‍ എം പിക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗം ജ്യോതിമണിക്ക് നേരെയും കൈയറ്റമുണ്ടായതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈബി ഈഡന്‍, ടി എന്‍ പ്രതാഭന്‍ എന്നിവരെ ഒരു ദിവസത്തക്ക് ലോക്‌സഭയില്‍ നിന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ എം പിക്കെതിരെ കൈയേറ്റ ശ്രമമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി സഭക്ക് അകത്തും പുറത്തും വലിയ പ്രതിഷേധത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. എം പിയെ അപമാനിച്ചതിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. ഇക്കാര്യം ചഊണ്ടിക്കാട്ടി കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധി ഇപ്പോള്‍ സ്പീക്കറുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

മാഹാരാഷ്ട്രയിലെ വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് കൈയേറ്റമുണ്ടായത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങി. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തതായി ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍, ടി എന്‍ പ്രതാഭന്‍, ബെന്നി ബെഹന്നാന്‍ അടക്കമുള്ളവരാണ് നടുത്തളത്തിലിറങ്ങിയത്. ഇവരെ പിടിച്ചുമാറ്റാന്‍ സ്പീക്കര്‍ മാര്‍ഷ്വല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ഷ്വല്‍മാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിലിടപ്പെട്ട രമ്യ ഹരിദാസിനേയും പുരുഷ മാര്‍ഷ്വല്‍മാര്‍ നീക്കം ചെയ്തതായാണ് ആരോപണം. മാര്‍ഷ്വല്‍മാര്‍ പിടിച്ചുമാറ്റുന്നതിനിടെയാണ് ബെന്നി ബെഹന്നാന് പരുക്കേറ്റതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

---- facebook comment plugin here -----

Latest