Connect with us

National

താന്‍ എന്‍ സി പിയില്‍ തന്നെ; ശരത് പവാറാണ് നേതാവ്- അജിത് പവാര്‍

Published

|

Last Updated

മുംബൈ: താന്‍ ഇപ്പോഴും എന്‍ സി പിക്കാരാനാണെന്നും ശരത് പവാറാണ് തന്റേ നേതാവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. എന്നും താന്‍ എന്‍ സി പിക്കാരനായിരിക്കും. മഹാരാഷ്ട്രയില്‍ ഒരു സ്ഥിരതയുള്ള ഭരണം കാഴ്ചവെക്കാന്‍ എന്‍ സി പി- ബി ജെ പി സഖ്യത്തിനേ സാധീക്കൂവെന്നും അജിത് പവാര്‍ ട്വിറ്ററില്‍ പറഞ്ഞു. എന്‍ സി പി – ബി ജെ പി സഖ്യം അഞ്ച് വര്‍ഷം ഭരിക്കും. അനുയായികള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അജിത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഉറച്ച സര്‍ക്കാറുമായി സഖ്യം മുന്നോട്ടുപോകുമെന്നും ഇതിന് പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നേതൃതം അറിയാതെ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ ക്ഷമിച്ചതിനെ തുടര്‍ന്ന് അജിത് പവാറിനെ എന്‍ സി പി നേതൃസ്ഥാനത്ത് നിന്നും ശരത് പവാര്‍ നീക്കിയിരുന്നു. എന്നാല്‍ തന്റേതാണ്് യഥാര്‍ഥ എന്‍ സി പി എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അജിത് പവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന്. പാര്‍ട്ടി എം എല്‍ എമാരില്‍ ഭൂരിഭാഗവും ശരത് പവാറിന് പിന്നില്‍ ഉറച്ച് നില്‍ക്കുകയാണ്. നേരത്തെ അജിതിനെ പിന്തുണച്ച ഏതാനും ചില എം എല്‍ എമാരും ശരത് പവാര്‍ കൂടാരത്തിലേക്ക് മാറിയിട്ടുണ്ട്. എങ്കിലും കൂടുതല്‍ എം എല്‍ എമാരെ ഇനിയും തന്റെ പക്ഷത്തേക്ക് എത്തിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അജിത് പവാര്‍.

ശരത് പവാറിനെ വാക്കുകള്‍കൊണ്ട് പോലും നോവിക്കാതെ തന്ത്രപരമായ നീക്കമാണ് അജിത് പവാര്‍ നടത്തുന്നത്. ബി ജെ പിയുടെ പിന്തുണയോടെ എം എല്‍ എമാരെ തന്റെ പക്ഷത്തേക്ക് ചാടിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് എന്‍ സി പി- ബി ജെ പി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികക്കുമെന്ന് അജിത് പവാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.