നിത്യാനന്ദക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പെൺകുട്ടി

Posted on: November 24, 2019 2:38 pm | Last updated: November 24, 2019 at 2:38 pm

y
ഗാന്ധിനഗർ | വിവാദ സ്വാമി നിത്യാനന്ദക്കെതിരെ കൂടുതൽ ആരോപണങ്ങൾ. നിത്യാനന്ദയുടെ ആശ്രമത്തിൽ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി.

ആശ്രമത്തിൽ നിന്ന് ഒരു മാസം മുമ്പ് മോചിപ്പിക്കപ്പെട്ട പെൺകുട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്. നിത്യാനന്ദക്കായി പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കപ്പെട്ടെന്നും മൂന്ന് ലക്ഷം രൂപ മുതൽ എട്ട് കോടി വരെ സംഭാവനയായി ലഭിച്ചിരുന്നുവെന്നും അർധരാത്രിയിൽ ഉറക്കത്തിൽ നിന്നെണീറ്റ് നിത്യാനന്ദക്കായി വീഡിയോ കോളുകൾ ചെയ്യേണ്ടിവെന്നെന്നുമാണ് വെളിപ്പെടുത്തൽ.