കുട്ടികളെ കൊണ്ട് സ്‌കൂൾ പരിസരം ശുചീകരിച്ചാൽ നടപടി

Posted on: November 24, 2019 6:44 am | Last updated: November 24, 2019 at 12:46 pm


കോഴിക്കോട് | വിദ്യാർഥികളെ ഉപയോഗിച്ച് സ്‌കൂൾ പരിസരം ശുചീകരിക്കുന്നതിനെതിരെ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയവും പരിസരവും വിഷമുക്തവും വൃത്തിയുള്ളതും ആക്കി മാറ്റുന്നതിനുള്ള നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഡി ഡി ഇമാർ മുഖാന്തരം സ്‌കൂളുകൾക്ക് നൽകി. സുൽത്താൻ ബത്തേരിയിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടർന്നാണ് നിർദേശം.

വിദ്യാർഥികളെ കൊണ്ട് പുല്ല് പറിപ്പിക്കുക, സ്‌കൂൾ പരിസരം വൃത്തിയാക്കിക്കുക എന്നീ ജോലികൾ ചെയ്യിക്കരുതെന്ന് നിർദേശത്തിൽ വ്യക്തമാക്കി. എല്ലാ ക്ലാസ് മുറികളിലും വിഷ ജന്തുക്കൾ വരുന്നതിനുള്ള സാധ്യതകളുണ്ടോ എന്ന് പരിശോധിക്കണം. ഇങ്ങനെ സാഹചര്യമുണ്ടെങ്കിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം പ്രത്യേകം ശേഖരിച്ച് നിർമാർജനം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഡി ഡി ഇമാരുടെ ഉത്തരവിൽ പറയുന്നു.