Connect with us

First Gear

500 സി സി ഉത്പാദനം റോയൽ എൻഫീൽഡ് നിർത്തുന്നു

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിൽ റോയൽ എൻഫീൽഡിന്റെ 500 സി സി വാഹനങ്ങളുടെ ഉത്പാദനം നിർത്തുന്നതായി സൂചന. വിപണിയിൽ ഏറെ പ്രതീക്ഷകളുമായെത്തിയ ഈ വാഹനം കാര്യമായ നേട്ടം കൈവരിച്ചില്ലെന്ന നിഗമനമാണ് കമ്പനിക്കുള്ളത്.

വിൽപ്പന കുറഞ്ഞ സാഹചര്യത്തിൽ 500 സി സി ബൈക്കുകൾ ബി എസ് ആറ് നിലവാലത്തിലേക്ക് ഉയർത്തേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.

നിലവിൽ ബുള്ളറ്റ്, ക്ലാസിക്, തണ്ടർബേഡ് എന്നീ മൂന്ന് ബൈക്കുകളുടെയും 500 സി സി വാഹനങ്ങൾ വിപണിയിലിറങ്ങുന്നുണ്ട്. എന്നാൽ, 350 സിസി ബൈക്കുകളുടെ എൻജിൻ മാത്രമാണ് ബി എസ് ആറ് നിലവാരത്തിലേക്ക് ഉയർത്തുന്നത്.

Latest