ഇംപെക്സ് എൽ ഇ ഡി ടിവികൾക്ക് നാല് വർഷ വാറണ്ടി പ്രഖ്യാപിച്ചു

നവംബർ എട്ട് മുതൽ ജനുവരി 31 വരെ വാങ്ങുന്ന എൽ ഇ ഡി ടി വികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Posted on: November 24, 2019 11:34 am | Last updated: November 24, 2019 at 11:34 am


കൊച്ചി | കൊച്ചിയിലെ എൽ ഇ ഡി ടി വി ഫാക്ടറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇംപെക്‌സ് മൂന്ന് വർഷ വാറണ്ടിയുള്ള എല്ലാ ടി വി മോഡലുകൾക്കും ഒരു വർഷം അധിക വാറണ്ടി പ്രഖ്യാപിച്ചു. ഗ്ലോറിയ, ഫിയസ്റ്റ, ടൈറ്റാനിയം തുടങ്ങി 32 ഇഞ്ച് മുതൽ 65 ഇഞ്ച് വരെയുള്ള മുഴുവൻ ജനപ്രിയ മോഡലുകൾക്കും ഇതോടെ തത്വത്തിൽ നാല് വർഷത്തെ ഓൺസൈറ്റ് സർവീസ് സപ്പോർട്ടോട് കൂടിയ വാറണ്ടി ലഭിക്കും.

നവംബർ എട്ട് മുതൽ ജനുവരി 31 വരെ വാങ്ങുന്ന എൽ ഇ ഡി ടി വികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിൽ ഇംപെക്‌സ് എൽ ഇ ഡി ടി വി വാങ്ങുന്നവർക്ക് വാറണ്ടി ലഭിക്കും.