Connect with us

National

മുത്തൂറ്റ് ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച ; നഷ്ടമായത് 25 കോടിയുടെ സ്വര്‍ണ്ണം

Published

|

Last Updated

ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലെ മൂത്തുറ്റ് ശാഖയില്‍ ആയുധധാരികളായ സംഘം പട്ടാപ്പകല്‍ അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. 25 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ആറുപരേടങ്ങുന്ന സംഘം കവര്‍ന്നത്.

ഉച്ച്ക്ക് ഒരുമണിയോടെയാണ് വൈശാലി ജില്ലയിലെ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയിലേക്ക് കവര്‍ച്ചാ സംഘം എത്തിയത്. ജീവനക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. സിസിടവി ദൃശ്യങ്ങളിലൂടെ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്

Latest